പ്രോഗ്രാമർമാർ കൂടുതൽ സമയം ചെലവഴിക്കുന്ന ഒരു ഭാഗമാണ് കോഡ് എഡിറ്റർ.
രണ്ട് പ്രധാന കോഡ് എഡിറ്റർമാരുണ്ട്: IDE- കളും സൈസ് കുറഞ്ഞ എഡിറ്ററുകളും. നിരവധി ആളുകൾ ഓരോ തരത്തിലുമുള്ള tools ഉപയോഗിച്ചു വരുന്നുണ്ട്.
IDE (Integrated Development Environment) ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതും ഒരുപാട് ഫoഗ്ഷനാലിറ്റീസും ആയിട്ടുള്ള "മൊത്തത്തിൽ ഒരു പ്രോജക്ടിനെ" തന്നെ ഓപ്പറേറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു software ആണ്. പേരിൽ കാണപ്പെടുന്നത് പോലെ തന്നെ, അതു വെറുമൊരു എഡിറ്റർ അല്ല, മറിച്ച് പൂർണമായ ഒരു "Development enviornment" എന്നു തന്നെ നമുക്ക് പറയാം.
ഒരു IDE, പ്രോജക്ട് ലോഡ് ചെയ്യുകയും (ഒന്നിൽ കൂടുതൽ ഫയലുകൾ), ഫയലുകൾ തമ്മിൽ ചെയ്ഞ്ച് ചെയ്യാനും,പ്രോജെക്ടിന് autocompletion നൽകാനും (ഫയലുകൾ തുറക്കുക മാത്രമല്ല), ഒരു version management system വുമായിട്ടു കണക്ട് ചെയ്യാനും(git പോലെ), testing ചെയ്തു നോക്കാനും, പിന്നെ മറ്റു "project-level" കാര്യങ്ങളും ചെയ്യാൻ നമ്മളെ സഹായിക്കും.
നിങ്ങൾ ഇത് വരെ ഒരു IDE സെലക്ട് ചെയ്തിട്ടില്ലെങ്കിൽ, താഴെ പറയുന്നവ ഒന്നു നോക്കുക:
- Visual Studio Code (എല്ലാ പ്ലാറ്ഫോമിലും, ഫ്രീ).
- WebStorm (എല്ലാ പ്ലാറ്ഫോമിലും, പെയ്ഡ്).
വിൻഡോസിൽ, "Visual Studio"യും നമുക്ക് ഉപയോഗിക്കാവുന്നതാണ്, ഇതിനു "Visual Studio Code" മായി ഒരു ബന്ധവുമില്ല. "Visual Studio" പെയ്ഡ് സോഫ്ട് വയറും വിന്ഡോഡിൽ മാത്രവുമുള്ള ഒരു എഡിറ്ററുമാണ്, മാത്രവുമല്ല ഇതു .NET പ്ലാറ്ഫോമിനു പറ്റിയ ഒരു എഡിറ്ററുമാണ്. ജാവസ്ക്രിപ്റ്റിനും ഇതു നല്ലൊരു എഡിറ്ററാണ്. ഇതിനു ഒരു ഫ്രീ വേർഷൻ കൂടെയുണ്ട് Visual Studio Community.
മിക്ക IDEs കളും paid ആണ്, പക്ഷെ അവക്ക് ഒരു ട്രയൽ പിരീഡ് കാണും. ഒരു ഡവലപ്പറുടെ സാലറി വെച്ചു നോക്കുമ്പോൾ അതിന്റെ വില നമുക്ക് താങ്ങാവുന്ന ഒന്നാണ്, അതുകൊണ്ടു നിങ്ങൾക്ക് പറ്റിയ ഒരെണ്ണം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
"Lightweight എഡിറ്ററുകൾ" IDE യുടെ അത്രയൊന്നും ഫീച്ചേഴ്‌സ് ഉള്ള softwares അല്ല, പക്ഷെ അത് ഫാസ്റ്റും, മറ്റുള്ളവയെക്കാൾ സിമ്പിളും ആണ്.
അതു സാധാരണ ഉപയോഗിക്കുന്നത് ഒരു ഫയൽ ഓപ്പൺ ചെയ്യാനും എഡിറ്റു ചെയ്യാനും മറ്റും ആയിരിക്കും.
"lightweight editor" ഉം "IDE" യും തമ്മിലുള്ള ഒരു പ്രധാനപ്പെട്ട വ്യത്യാസം, IDE ഒരു പ്രോജക്ട് ലെവെലിൽ ഉപയോഗിക്കപ്പെടുന്നു, അതുകൊണ്ടു തന്നെ അത് ഒരുപാട് ഡാറ്റ ഉപയോഗിക്കുന്നതിനോടൊപ്പം പ്രോജക്ടിന്റെ സ്ട്രക്ടചർ കൂടെ അതു പരിശോധിച്ചു കൊണ്ടിരിക്കും. നമുക്ക് ഏതെങ്കിലും ഒരു ഫയലിന്റെ ആവശ്യം മാത്രമേ ഉള്ളെങ്കിൽ ഒരു lightweight എഡിറ്റർ ആയിരിക്കുക നല്ലത്.
സാധാരണയായി, lightweight എഡിറ്ററുകൾക്ക് directory-level syntax analyzers , autocompleters തുടങ്ങി ഒരുപാട് plugins ഉണ്ട്, അതുകൊണ്ടു തന്നെ lightweight എഡിറ്റർ ഉം IDE യും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നും ഇല്ല.
ഇനി പറയുന്നവയും കൂടെ ഒന്നു നോക്കാം:
- Atom (എല്ലാ platform ലും ഉണ്ട്, ഫ്രീ).
- Visual Studio Code (എല്ലാ platform ലും ഉണ്ട്, ഫ്രീ).
- Sublime Text (എല്ലാ platform ലും ഉണ്ട്, ഷെയർവെയർ).
- Notepad++ (വിൻഡോസ്, ഫ്രീ).
- Vim ഉം Emacs ഉം വേറിട്ട ഒരു അനുഭവം തന്നെ ഉപയോക്താവിനു കൊടുക്കും.
- Atom (cross-platform, free).
- Sublime Text (cross-platform, shareware).
- Notepad++ (Windows, free).
- Vim and Emacs are also cool if you know how to use them.
മുകളിലുള്ള ലിസ്റ്റുകളിലെ എഡിറ്ററുകൾ ഞാനോ ഡെവലപ്പർമാരായി ഞാൻ കരുതുന്ന എന്റെ സുഹൃത്തുക്കളോ വളരെക്കാലമായി ഉപയോഗിച്ചു ഇഷ്ടപെട്ടിട്ടുള്ളവയാണ്.
നമ്മുടെ ഈ വലിയ ലോകത്ത് ഇതിലും മികച്ച എഡിറ്ററുകളുമുണ്ട്. അതിൽ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് തിരഞ്ഞെടുത്തു ഉപയോഗിക്കാവുന്നതാണ്.
മറ്റേതൊരു ഉപകരണത്തെയും പോലെ ഒരു എഡിറ്റർ തിരഞ്ഞെടുക്കാൻ വ്യക്തിപരo, ശീലങ്ങൾ, വ്യക്തിഗത മുൻഗണനകൾ എന്നിവയെ പോലെ തന്നെ അത് നിങ്ങളുടെ പ്രോജക്റ്റുകളെ ആശ്രയിച്ചിരിക്കുന്നു.