ഗണിതത്തിൽ സംഖ്യകളെ പരസ്പരം താരതമ്യം ചെയ്യുന്നത് എങ്ങനെയെന്ന് നമുക്കറിയാം.
ജാവാസ്ക്രിപ്റ്റിൽ അത് ഇങ്ങനെയാണ് :
- ഒന്ന് മറ്റൊന്നിനെക്കാൾ വലുത്/ചെറുത് :
a > b
,a < b
. - ഒന്ന് മറ്റൊന്നിനെക്കാൾ വലുത്/ചെറുത് അല്ലെങ്കിൽ തുല്ല്യം :
a >= b
,a <= b
. - തുല്ല്യം/സമം :
a === b
. ശ്രദ്ധിക്കുക .രണ്ട് സമചിഹ്നം (a == b
) തുല്ല്യമാണോ എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്നു. എന്നാൽ ഒരു സമചിഹ്നം (a = b
) കൊണ്ടുദ്ദേശിക്കുന്നത് 'value കൊടുക്കുക (assignment)' എന്നാണ്. - തുല്ല്യമല്ല : ഗണിതത്തിൽ ഇതിനുപയോഗിക്കുന്നത്
≠
ചിഹ്നമാണ്, എന്നാൽ ജാവാസ്ക്രിപ്റ്റിൽ അതിങ്ങനെയാണ് എഴുതുന്നത്:a != b
.
ഈ ലേഖനത്തിൽ പലതരം താരതമ്യപ്പെടുത്തലുകളെക്കുറിച്ചും, ജാവാസ്ക്രിപ്റ്റ് അവയെ എങ്ങനെയാണ് നിർമിക്കുന്നതെന്നും, നമ്മൾ പഠിക്കും. ജാവാസ്ക്രിപ്റ്റിൻ്റെ ചില പ്രധാനപ്പെട്ട 'അസ്വാഭാവിക പെരുമാറ്റങ്ങൾ' ഉൾപ്പെടെ.
- Greater/less than:
a > b
,a < b
. - Greater/less than or equals:
a >= b
,a <= b
. - Equals:
a == b
, please note the double equality sign==
means the equality test, while a single onea = b
means an assignment. - Not equals: In maths the notation is
≠
, but in JavaScript it's written asa != b
.
ഇതിൻ്റെ അവസാനം ജാവാസ്ക്രിപ്റ്റിൻ്റെ ഇത്തരം അസ്വാഭാവിക പെരുമാറ്റങ്ങൾ കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളെ എങ്ങനെ ഒഴിവാക്കാം എന്നതിനെപ്പറ്റി നമുക്ക് നല്ല ധാരണ ലഭിക്കുന്നതാണ്.
എല്ലാ താരതമ്യ ഓപറേറ്ററുകളും ഒരു boolean value ആണ് റിട്ടേൺ ചെയ്യുന്നത്:
true
-- അർത്ഥം "അതെ", "ശരി" അല്ലെങ്കിൽ "സത്യം".false
-- അർത്ഥം "അല്ല", "തെറ്റ്", അല്ലെങ്കിൽ "സത്യമല്ല".
ഉദാഹരണത്തിന്:
alert( 2 > 1 ); // true (ശരി)
alert( 2 == 1 ); // false (തെറ്റ്)
alert( 2 != 1 ); // true (ശരി)
മറ്റേതൊരു value പോലെ താരതമ്യം ചെയ്ത് കിട്ടുന്ന റിസൾട്ടിനെ ഒരു variable ൽ കൊടുക്കാൻ(assign ചെയ്യാൻ) സാധിക്കും.
let result = 5 > 4; // റിസൾട്ടിനെ 'result' എന്ന variable ൽ സുക്ഷിക്കുന്നു (assign ചെയ്യുന്നു)
alert(result); // true
ഒരു string മറ്റൊന്നിനെക്കാൾ വലുതാണോ എന്നറിയാൻ ജാവാസ്ക്രിപ്റ്റ് "ഡിക്ഷണറി ഓർഡർ" (lexicographical order) ആണ് ഉപയോഗിക്കുന്നത്.
മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ, string കളെ ഓരോ അക്ഷരം വീതം താരതമ്യം ചെയ്യുന്നു.
ഉദാഹരണത്തിന്:
alert( 'Z' > 'A' ); // true
alert( 'Glow' > 'Glee' ); // true
alert( 'Bee' > 'Be' ); // true
രണ്ട് string തമ്മിൽ താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന algorithm വളരെ ലളിതമാണ്:
- രണ്ട് string കൾ ആദ്യത്തെ അക്ഷരങ്ങൾ വീതം താരതമ്യം ചെയ്യുന്നു.
- ആദ്യത്തെ string ലെ ആദ്യ അക്ഷരം രണ്ടാമത്തെ string ലെ ആദ്യ അക്ഷരത്തെക്കാൾ വലുതാണെങ്കിൽ, ആദ്യത്തെ string ആണ് വലുത്. ഇനി തിരിച്ചാണെങ്കിൽ രണ്ടാമത്തെ string ആണ് വലുത്. അത്രേയുള്ളു, കഴിഞ്ഞു.
- ഇനി ആദ്യത്തെ രണ്ട് അക്ഷരങ്ങളും ഒന്നാണെങ്കിൽ, രണ്ട് string ലെയും രണ്ടാമത്തെ അക്ഷരമെടുത്ത് മുമ്പത്തെപ്പോലെ താരതമ്യം ചെയ്യും.
- String തീരുന്നത് വരെ ഇത് തുടരും.
- രണ്ട് string കളിലും ഉള്ളത് ഒരേ അക്ഷരങ്ങളാണെങ്കിൽ: string കളുടെ നീളം തുല്യവുമാണെങ്കിൽ അവ രണ്ടും തുല്ല്യമാണ്. അല്ലെങ്കിൽ നീളം കൂടിയ string ആണ് വലുത്.
മുകളിലത്തെ ആദ്യത്തെ ഉദാഹരണത്തിൽ ('Z' > 'A'
), താരതമ്യം ചെയ്യുമ്പോൾ ആദ്യത്തെ സ്റ്റെപ്പിൽ തന്നെ റിസൾട്ട് ലഭിക്കുന്നു.
എന്നാൽ രണ്ടാമത്തെ ഉദാഹരണത്തിൽ ('Glow'
and 'Glee'
), റിസൾട്ട് ലഭിക്കാൻ കൂടുതൽ സ്റ്റെപ്പുകൾ ആവശ്യമായി വന്നു:
G
യുംG
യും തുല്ല്യമാണ്.l
യുംl
യും തുല്ല്യമാണ്.o
,e
യെക്കാൾ വലുതാണ്. താരതമ്യം ചെയ്യൽ ഇവിടെ നിർത്തുന്നു. ആദ്യത്തെ string ആണ് വലുത്.
മുകളിലത്തെ algorithm ഒരു ഡിക്ഷ്ണറിയിലോ ഫോൺ ബുക്കിലോ വാക്കുകൾ ക്രമീകരിക്കുന്നതിന് ഏകദേശം തുല്ല്യമാണ്. എങ്കിലും അത് അതുപോലെത്തന്നെയല്ല.
ഉദാഹരണത്തിന്, അക്ഷരം വലുതാണോ ചെറുതാണോ എന്നതിന് ഇതിൽ വലിയ സ്വാധീനം ഉണ്ട്. അതായത് `"A"` യും `"a"` യും തുല്ല്യമല്ല. ഇതിൽ ഏതാണ് വലുത്? ചെറിയക്ഷരം `"a"`. അത് എന്തുകൊണ്ടോണെന്ന് വെച്ചാൽ ചെറിയക്ഷരങ്ങൾ ആണ് ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കുന്ന Internal encoding table ൽ(Unicode) മുകളിൽ വരുന്നത്. ഇതിനെക്കുറിച്ച് വിശദമായി നമ്മൾ <info:string> ചാപ്റ്ററിൽ പഠിക്കുന്നതാണ്.
രണ്ട് വ്യത്യസ്ത വിഭാഗത്തിൽ പെട്ട value കളെ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, ജാവാസ്ക്രിപ്റ്റ് അവയെ ആദ്യം ഒരു നമ്പറിലേക്ക് മാറ്റും.
ഉദാഹരണത്തിന്:
alert( '2' > 1 ); // true, സ്ട്രിംഗ് '2', നമ്പർ 2 ആയി മാറുന്നു.
alert( '01' == 1 ); // true, സ്ട്രിംഗ് '01' നമ്പർ 1 ആയി മാറുന്നു.
Boolean value കളിൽ true
, 1
ആയും false
, 0
ആയും മാറുന്നു.
ഉദാഹരണത്തിന്:
alert( true == 1 ); // true
alert( false == 0 ); // true
അതേ സമയം ഇതും സാധ്യമാണ്:
- രണ്ട് വാല്യുകളും തുല്യമാവാം.
- അതിലൊന്ന് `true` boolean ആയും, മറ്റൊന്ന് `false` ഒരു boolean ആയും.
ഉദാഹരണത്തിന്:
```js run
let a = 0;
alert( Boolean(a) ); // false
let b = "0";
alert( Boolean(b) ); // true
alert(a == b); // true!
```
ജാവാസ്ക്രിപ്റ്റിൻ്റെ ഭാഗത്തു നിന്നു നോക്കുമ്പോൾ ഈ റിസൾട്ട് സാധാരണമാണ്. ഒരു ഇക്വാലിറ്റി ചെക്ക് വാല്യുകളെ നേരിട്ട് നമ്പറിലേക്ക് മാറ്റുമ്പോൾ (അതായത് "0"
, 0
ആയി മാറുന്നു), Boolean
മറ്റു പല നിയമങ്ങളും അനുസരിച്ചാണ് ഇതു ചെയ്യുന്നത്.
ഒരു സാധാരണ ഇക്വാലിറ്റി ചെക്കിന്(==
) ഒരു പ്രശ്നം ഉണ്ട്. അതിന് 0
യെ false
ൽ നിന്ന് വേർതിരിച്ചറിയാൻ സാധിക്കില്ല.
alert( 0 == false ); // true
ഇതേ പ്രശ്നം തന്നെ ഒരു ശൂന്യമായ സ്ട്രിങ്ങിൻ്റെ(empty string) കാര്യത്തിലും ഉണ്ട്.
alert( '' == false ); // true
ഇത് സംഭവിക്കാൻ കാരണം വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട വാല്യുകളെ ഇക്വാലിറ്റി ഓപറേറ്റർ ==
ഒരു നമ്പറിലേക്ക് മാറ്റുന്നത് കൊണ്ടാണ്.
ഒന്നുമില്ലാത്ത ശൂന്യമായ ഒരു സ്ട്രിംഗ്, false
നെപ്പോലെത്തന്നെ പൂജ്യമായി മാറുന്നു.
അപ്പോൾ നമുക്ക് 0
യെ false
ൽ നിന്നും വേർതിരിച്ചറിയേണ്ടി വന്നാൽ എന്തു ചെയ്യും?
ഒരു സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്റർ ===
ടൈപ്പുകളെ മാറ്റാതെ താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്നു.
മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ, a
യും b
യും വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട വാല്ല്യുകൾ ആണെങ്കിൽ, a === b
ടൈപ്പുകളെ മാറ്റാതെ തന്നെ ഉടനടി false
റിട്ടേൺ ചെയ്യുന്നു.
alert( 0 === false ); // false, കാരണം വ്യത്യസ്ത ടൈപ്പുകൾ
==
ന് !=
ഉള്ളതു പോലെത്തന്നെ ===
ന് ഒരു നോൺ സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്ററും !==
ഉണ്ട്.
സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്റർ എഴുതാൻ കുറച്ചധികം ഉണ്ടെങ്കിലും അവ താരതമ്യങ്ങളെ കൂടുതൽ വ്യക്തമാക്കുകയും തെറ്റുകൾ സംഭവിക്കാനുളള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
null
ഉം undefined
ഉം മറ്റു വാല്യുകളുമായി താരതമ്യം ചെയ്യുമ്പോൾ അപ്രതീക്ഷിതമായ പല സ്വഭാവങ്ങളും നമുക്ക് കാണാൻ സാധിക്കും.
സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്റർ ===
ഉപയോഗിക്കുമ്പോൾ
: വാല്യുകൾ വ്യത്യസ്തമാണ്, കാരണം ഇവ രണ്ടും വ്യത്യസ്ത വിഭാഗമാണ്(data type).
```js run
alert( null === undefined ); // false
```
നോൺ സ്ട്രിക്റ്റ് ഓപറേറ്റർ ==
ഉപയോഗിക്കുമ്പോൾ
: ഇവിടെ ഒരു പ്രത്യേക നിയമമുണ്ട്: null
,undefined
വാല്യുകൾ അവയെ പരസ്പരം പൂർണമാക്കുന്നു. അവ മറ്റൊരു വാല്യുവുമായും തുല്ല്യമാകുന്നില്ല.
```js run
alert( null == undefined ); // true
```
മറ്റു ഓപറേറ്ററുകൾ ഉപയോഗിക്കുമ്പോൾ < > <= >=
: null
ഉം undefined
ഉം നമ്പറിലേക്ക് മാറ്റപ്പെടുന്നു: null
0
ആയും, undefined
NaN
ആയും മാറുന്നു.
ഇനി നമുക്ക് ഈ നിയമങ്ങൾ ഉപയോഗിച്ചാൽ സംഭവിക്കുന്ന ചില രസകരമായ കാര്യങ്ങൾ കാണാം. അതിലും പ്രധാനമായി എങ്ങനെ ഇത്തരം കെണികളിൽ വീഴാതെ നോക്കാം എന്നും.
null
നെ പൂജ്യവുമായി താരതമ്യം ചെയ്യാം
alert( null > 0 ); // (1) false
alert( null == 0 ); // (2) false
alert( null >= 0 ); // (3) *!*true*/!*
ഗണിതപരമായി നോക്കുമ്പോൾ ഇത് വിചിത്രമാണ്. കാരണം, അവസാന റിസൾട്ട് പറയുന്നത് "null
പൂജ്യത്തിനെക്കാൾ വലുതോ തുല്ല്യമോ ആണ് എന്നാണ്",
അപ്പോൾ മുകളിലുളളതിൽ ഏതെങ്കിലുമൊന്ന് true
ആവേണ്ടതാണ്. പക്ഷെ അവ രണ്ടും false
ആണ്.
ഇതിനു കാരണം ഒരു ഇക്വാലിറ്റി ചെക്കും ==
മറ്റു താരതമ്യ ഓപറേറ്ററുകളും > < >= <=
വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. > < >= <=
null
നെ ഒരു നമ്പറിലേക്ക് മാറ്റുന്നു, അതായത് പൂജ്യത്തിലേക്ക്. അതുകൊണ്ടാണ് (3) null >= 0
trueയും (1) null > 0
falseഉം റിട്ടേൺ ചെയ്യുന്നത്.
ഇക്വാലിറ്റി ചെക്ക് ==
ഉപയോഗിച്ച് undefined
നെയും null
നെയും താരതമ്യം ചെയ്യുമ്പോൾ, അവ പരസ്പരമല്ലാതെ മറ്റൊന്നുമായും തുല്ല്യമാവുകയോ മറ്റൊരു typeലേക്ക് മാറ്റപ്പെടുകയോ ഇല്ല. അത് കൊണ്ടാണ് (2) null == 0
false റിട്ടേൺ ചെയ്യുന്നത്.
undefined
നെ ഒരിക്കലും മറ്റൊരു വാല്ല്യുവുമായും താരതമ്യം ചെയ്യരുത്:
alert( undefined > 0 ); // false (1)
alert( undefined < 0 ); // false (2)
alert( undefined == 0 ); // false (3)
എന്തുകൊണ്ടാണ് undefinedന് പൂജ്യത്തിനോട് ഇത്രക്കും വിരോധം? എപ്പോഴും false.
ഇതിന് കാരണം:
(1)
ാമത്തെയും(2)
ാമത്തെയും താരതമ്യങ്ങൾfalse
റിട്ടേൺ ചെയ്യുന്നത്undefined
NaN
ലേക്ക് മാറ്റപ്പെടുന്നത് കൊണ്ടാണ്.NaN
നെ ഏതൊരു വാല്യുവുമായും താരതമ്യം ചെയ്താലുംfalse
ആണ് ലഭിക്കുക.(3)
ാമത്തെത്false
ആവാൻ കാരണംundefined
null
ഒഴികെ മറ്റൊരു വാല്യുവുമായും തുല്ല്യമാവാത്തത് കൊണ്ടാണ്.
നമ്മളെന്തിനാണ് ഈ ഉദാഹരണങ്ങളിലൂടെ മുഴുവൻ കടന്നു പോയത്? ഇത്തരം എല്ലാ ചെറിയ 'അസ്വാഭാവിക' കാര്യങ്ങളും നമ്മൾ ഓർത്തു വെക്കേണ്ടതുണ്ടോ? ശരിക്കും പറഞ്ഞാൽ വേണ്ട. കാരണം ഇത്തരം tricky കാര്യങ്ങൾ പതിയെപ്പതിയെ നമുക്ക് പരിചിതമാവും. എങ്കിലും ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ഒരു നല്ല മാർഗമുണ്ട്:
undefined/null
താരതമ്യം ചെയ്യാൻ സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്ററുകൾ===
അല്ലാത്ത ഓപറേറ്ററുകൾ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക.null/undefined
വാല്ല്യു ലഭിക്കാൻ സാധ്യതയുള്ള വേരിയബ്ൾസുമായി>= > < <=
ഓപറേറ്ററുകൾ ഉപയോഗിച്ച് ഒരിക്കലും താരതമ്യം ചെയ്യരുത്, ചെയ്യുന്നതെന്താണെന്ന് അത്രയ്ക്കും ഉറപ്പുണ്ടെങ്കിലൊഴിച്ച്. വേരിയബ്ൾസിന് ഈ വാല്ല്യുകൾ ഉണ്ടാവാൻ സാധ്യതയുണ്ടെങ്കിൽ അത് ആദ്യം വെവ്വേറെയായി ചെക്ക് ചെയ്യുക.
- താരതമ്യ ഓപറേറ്ററുകൾ ഒരു ബൂലിയൻ വാല്യു (
true
orfalse
) റിട്ടേൺ ചെയ്യുന്നു. - സ്ട്രിങ്ങുകൾ ഓരോ അക്ഷരം വീതമാണ് താരതമ്യം ചെയ്യപ്പെടുന്നത്. ഒരു ഡിക്ഷ്ണറിയിൽ വാക്കുകൾ ക്രമീകരിച്ചിരിക്കുന്നത് പോലെ.
- വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട(different data types) വാല്യൂകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, അവ ആദ്യം ഒരു നമ്പറിലേക്ക് മാറ്റപ്പെടുന്നു.( സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്ററുകൾ(
===
and!==
) ഉപയോഗിക്കുമ്പേൾ ഇത് ബാധകമാവുന്നില്ല ). null
,undefined
വാല്യുകൾ അവയെ പരസ്പരം പൂർണമാക്കുന്നു(==
). അവ മറ്റൊരു വാല്യുവുമായും തുല്ല്യമാകുന്നില്ല.null/undefined
വാല്ല്യു ലഭിക്കാൻ സാധ്യതയുള്ള വേരിയബ്ൾസുമായി>
അല്ലെങ്കിൽ<
പോലെയുള്ള താരതമ്യ ഓപറേറ്ററുകൾ ഉപയോഗിച്ച് താരതമ്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.null/undefined
വാല്ല്യുകളെ വെവ്വേറെ താരതമ്യം ചെയ്യുന്നതാവും ഉത്തമം.